Thursday, May 31, 2018

PEDAL_TO_PEAK_PONMUDI

#PONMUDI_TRIP
എല്ലാ യാത്രയിലും എവിടേക്ക് പോകണം എന്നാണ് ആദ്യം ചിന്തിക്കുക. എന്നാൽ നമ്മൾ ചിന്തിച്ചത്  എങ്ങനെ പോണം എന്നാണ്. കൂട്ടത്തിലൊരുത്തൻ ഒരു വൈബിനു സൈക്കിൾ ആയാലോ എന്ന് ചോയ്ച്ചു. എന്നാ പിന്നെ സൈക്കിൾ എന്നെ. ഇനി സ്ഥലം തീരുമാനിക്കണം. രണ്ട് ഓപ്ഷൻ മാത്രെ ഉണ്ടായുള്ളൂ. പൊന്മുടി അല്ലെങ്കിൽ കന്യാകുമാരി. പൊന്മുടി നമ്മൾക്ക് ബാലികേറാ മല ആയിരിക്കും എന്ന് പറഞ്ഞ പിന്തിരിപ്പൻ മാരായ സുഹൃത്തുക്കൾക്ക് വെല്ലുവിളിയായി പൊന്മുടി തന്നെ തീരുമാനിച്ചു.
ഇനി സൈക്കിൾ ഒപ്പിക്കണം തിരുവനതപുരത്ത് അധികം സുഹൃത്ത് വലയം ഇല്ലാത്തതു ഒരു സീനേ ആയിരുന്നില്ല സീനിയർ ചേട്ടൻ വഴി കോളേജിലെ സൈക്ലിംഗ് ക്ലബ്ബിലെ നിയാസിക്കയെ    ബന്ധപ്പെട്ടു. പുള്ളി പൊന്മുടി പോയ വിവരണം ഒക്കെ തന്നു.  മൊത്തം മാർഗനിർദേശിയായി ഇക്ക പ്രവർത്തിച്ചു. ഒരിക്കൽ പോലും കണ്ട് പരിചയം ഇല്ലാത്ത നമ്മൾക്ക് നല്ലരീതിയിലുള്ള പ്രോത്സാഹനം തന്നു.ആദ്യം നാല് സൈക്കിൾ ആണ് പറഞ്ഞു വെച്ചേ.പ്ലാൻ ചെയ്ത എല്ലാ യാത്രയിലും ഉള്ള പതിവ് രീതി അല്ല ഇവിടെ ഉണ്ടായത്. സാധാരണ 4പേരിൽ നിന്നും ചുരുങ്ങുകയാണ് വേണ്ടത്. ഇതിപ്പോ പത്തുപേരായി ഇത്രയും സൈക്കിൾ കിട്ടുവോ എന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് പത്തെണ്ണം കിട്ടി.
യാത്ര പുലർച്ചെ 4മണിക്ക് തുടങ്ങാൻ ആയിരുന്നു പ്ലാൻ. എല്ലാവർക്കും കൃത്യനിഷ്ഠ ഉണ്ടായിരുന്നോണ്ട് 5 മണിക്ക് തൊടങ്ങി. താണ്ടാൻ 60 കിലോമീറ്റർ മണിക്കൂറിൽ 20കിലോമീറ്റർ വേഗതയാണ് ഉദ്ദേശിച്ചത് . യാത്രയേക്കാളും വിശ്രമം ആയതോണ്ട് 4മണിക്കൂർ എടുത്തു പൊന്മുടി ചെക്‌പോസ്റ് എത്താൻ. ഗ്ലുകോസും ബിസ്കറ്റും കഴിച്ചു പോയപ്പോൾ ചുരം കയറാനുള്ളതല്ലേ എന്ന് ഒരുത്തന്റെ ചോദ്യം. എന്നാ പിന്നെ "ഹെവി" ആയിക്കോട്ടെ എന്നായി. പൊറോട്ടയും മുട്ടക്കറി യും ചാമ്പി. അങ്ങനെ പൊറോട്ട യുടെ ഊർജം വെച്ച് ഫസ്റ്റ് ഗിയർ ഇൽ അങ്ങനെ ചുരം കയറാൻ തൊടങ്ങി. ഓരോ ഹെയർ പിന്നും നെടുവീർപ്പിന്റെ അടയാളമായി മാറി. തള്ളിയും ചവിട്ടിയും 22ഹെയർ പിന്നുകൾ താണ്ടി കോടമഞ്ഞിന്റെ വകഞ്ഞുമാറ്റി ഒരു വിജയിയെ പ്പോലെ ഞങ്ങൾ നിന്നു.
ഓരോ കയറ്റത്തെയും ഇറക്കത്തെയും നമ്മൾ തൊട്ടറിഞ്ഞു. ലക്ഷ്യബോധമില്ലാതെ നടന്ന ജീവിതത്തിൽ അന്നത്തെ ലക്ഷ്യം പൊന്മുടി മാത്രമായി. വഴിയിലുടനീളം നെഗറ്റീവ് എനർജി പകർന്നു തന്ന നാട്ടുകാർ (എല്ലാവരുമല്ല )നമ്മളുടെ തിരിച്ചു വരവ് അമ്പരന്നു നോക്കികാണുന്നതുകണ്ടു. മരണ കഥ വരെ ചെവിയിലോതിയിട്ടാണ് നാട്ടുകാർ പറഞ്ഞയച്ചെ. എന്നാലും ഒരടിപോലും പതറാതെ കട്ടക്കുനിന്നസഹത്രികർക്ക് നന്ദി.  അതൊക്കെ അല്ലെ യാത്രയുടെ ഒരിത്. ഏറ്റവും വലിയ ടാസ്ക് 22ഹെയർ പിൻ തന്നെയായിരുന്നു. എന്നാൽ പലരുടെയും മുഖം മല കയറാനുള്ള ആവേശം ആയിരുന്നു. 4മണിക്കൂർ ടാസ്ക്‌പിന്നിട്ട സന്തോഷം എന്റമ്മോ.....
പ്രൊഫൈൽ ഫോട്ടോ എടുക്കാൻ വിചാരിച്ചവർക്ക് വില്ലനായി മഴ വന്നതോടെ ഫോൺ പുറത്തെടുക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ പൊന്മുടിയുടെ വശ്യ മനോഹാരിത ക്യാമെറക്കുള്ളിലാക്കാൻ പരിമിതി ഉണ്ടായി.എന്നാലും പൊന്മുടി നന്നായി ആസ്വദിച്ചു പിന്നിട്ട 8മണിക്കൂർ ഇനിയും തിരിച്ചു ചവിട്ടണമല്ലോ എന്നോർത്ത് പലപ്പോഴും ആശങ്കപ്പെട്ടിട്ടുണ്ട്. എന്നാൽ വെറും രണ്ടര മണിക്കൂർ കൊണ്ടു തിരിച്ചെത്തിയത് ലോങ്ങ്‌ റൈഡിനു ആദ്യമായി മുതിരുന്ന നമ്മൾക്ക് വിശ്വസിക്കാനായില്ല.....................

What is FastTag? എന്താണ് ഫാസ്റ്റ് ടാഗ് ?

Radio Frequency Identification (RFID) technique ഉപയോഗിച്ച് ടോൾ ബൂത്തുകളിൽ പ്രീ പൈഡ് ആയിട്ടോ അല്ലെങ്കിൽ ലിങ്ക് ചെയ്ത സേവിങ്സ് അക്കൗണ്ട് വഴിയ...