#DHANUSHKODI
#അനന്തപുരിയിൽ_നിന്ന്_ രാമേശ്വരത്തേക്ക്
#Budget_Trip
സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ധനുഷ്‌കോടി സഞ്ചാരി പോസ്റ്റുകളിൽ മാത്രം വായിച്ച് അറിഞ്ഞ ധനുഷ്‌കോടി നേരിട്ട് കാണാൻ പോകുന്നതിന്റെ സന്തോഷം എത്രയോ വലുതാണ്. തികച്ചും അപ്രതീക്ഷിതമായി ആണ് കാര്യങ്ങൾ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഞാൻ അടക്കം രണ്ട് പേര് മാത്രം ആണ് യാത്രയിൽ ഉണ്ടായിരുന്നത്. കൂടെ പഠിക്കുന്ന റിഷാൻ ആണ് സഹയാത്രികൻ. വെള്ളിയാഴ്ച (8/2/19)ഉച്ചക്ക് ഒരു ചോദ്യം അവന്റെ വക "ഒറ്റ മൈൻഡ് ധനുഷ്‌കോടി "അതെ സ്വരത്തിൽ തിരിച്ചും അതുതന്നെ മറുപടി......... ഒരു ഷർട്ടും പാന്റും ബാഗിലാക്കി അനന്തപുരി എക്സ്പ്രസ്സ് ഇന് മധുര ക്കു വച്ചുപിടിച്ചു. വെള്ളിയാഴ്ച ആയതുകൊണ്ടാവണം നല്ല തിരക്ക് ഉണ്ട്. ഏകദേശം രണ്ടുമണിക്കൂർ നിക്കേണ്ടിവന്നു. നാഗർകോവിൽ എത്തിയപ്പോൾ സൈഡ് സീറ്റ് കിട്ടി. അവിടുന്ന് എൻജിൻ പിറകുവശത്തേക്ക് ഘടിപ്പിച്ചു. പിന്നെ പിന്നോട്ടായി യാത്ര. അത് ഞങ്ങൾക്ക് പുത്തൻ അനുഭവം ആയിരുന്നു. രാത്രി ആയതു കൊണ്ട് പുറത്തെ കാഴ്ചകൾ അത്ര ആസ്വദിക്കാൻ പറ്റിയില്ല.എന്നാലും കാറ്റാടിപ്പാടങ്ങൾ പരന്നു കിടക്കുന്നത് കാണാൻ നല്ലരസം ആയിരുന്നു. അങ്ങനെ 11മണി ആയപ്പോൾ മധുര എത്തി. ഇനി 2.30 ആണ് രാമേശ്വരത്തേക്കുള്ള ട്രെയിൻ. ഫോണിന്റെ ചാർജും തീരാറായി. ഉറക്കവും വരുന്നു. ആകെ പോസ്റ്റാകുമെന്നുള്ള ചിന്ത വന്നു. അപ്പോഴാണ് റിഷാൻ മധുര വന്ന കഥ പറഞ്ഞത്. മീനാക്ഷി ക്ഷേത്രം അടുത്ത് തന്നെയാണെന്ന് പറഞ്ഞു. പക്ഷെ ഈ സമയത്തു ക്ഷേത്രം കാണാൻ പറ്റുമോ എന്ന് അവനു വലിയ ഉറപ്പ് ഉണ്ടായിരുന്നില്ല. എന്നാലും പോയി നോക്കാം എന്നായി തീരുമാനം. തമിഴ് സിനിമകൾ കണ്ട് പഠിച്ച തമിഴ് വെച്ച് ഇപ്പൊ ക്ഷേത്രം കാണാൻ കഴിയുമോന്ന് അവിടെ ചായ വിട്കൊണ്ടിരുന്ന ചേട്ടനോട് ചോദിച്ചു. "പോസിറ്റീവ് റിപ്ലൈ "കിട്ടി. അത് ഒരു പണിയാകുമെന്ന് വിചാരിച്ചില്ല. പടിഞ്ഞാറു ഭാഗം കണ്ട് നടന്നു നീങ്ങുമ്പോൾ രണ്ടുമൂന്നു പോലീസുകാർ തടഞ്ഞു. ഇപ്പൊ എന്താ പരിപാടി എന്നായി ചോദ്യം. അറിയാവുന്ന തമിഴ് വച്ചു നമ്മൾ കോളേജ് സ്റ്റുഡന്റസ് ആണെന്നും
ധനുഷ്കോടിയിലേക്കുള്ള യാത്രയിലാണെന്നും കേരളത്തിൽ നിന്നും വരുന്നതാണെന്നും പറഞ്ഞു ബോധിപ്പിച്ചു. കേരളത്തിൽ ആണെന്ന് പറഞ്ഞപ്പോൾ MGR കേരളത്തിൽ ആയിരുന്നു എന്നും എന്റെ ദൈവം ആണെന്നും നമ്മളോട് പറഞ്ഞു. അതുവരെ നല്ല ടെറർ ലുക്കിൽ ഉണ്ടായിരുന്ന ആൾ പെട്ടെന്ന് സൗമ്യനായത് കണ്ട് ഞങ്ങൾ ഞെട്ടി. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ഇവരുടെ മനസ്സുകളിൽ MGR ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം എത്ര വലിയവനാണെന്ന് ഞാൻ ചിന്തിച്ചു. പോലീസുകാർ ഇപ്പൊ ഇവിടെ നിൽക്കുവാൻ സാധിക്കില്ല എന്നും ഇത് സുരക്ഷ മേഖല ആണെന്നും നമ്മളോട് പറഞ്ഞു. ഈ രാത്രി ഇനി വേറെ എവിടെ പോകാൻ ?നേരെ റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചു. CAPE RAMESHWARAM എക്സ്പ്രസ്സ് ഇൽ രാമേശ്വരതേക്ക് ടിക്കറ്റ് എടുത്തു. പക്ഷെ പാമ്പൻ പാലത്തിൽ പണി നടക്കുന്ന കാരണം മണ്ഡപം സ്റ്റേഷൻ വരെ ട്രെയിൻ പോകൂ എന്ന് enquiry ഇൽ ചെന്നപ്പോൾ പറഞ്ഞു. അവിടെ നിന്നും ബസ് കിട്ടും എന്ന ഉപദേശവും തന്നു. ഇനിയും കിടക്കുന്നു രണ്ടു മണിക്കൂർ.. നേരെ സെക്കന്റ് ക്ലാസ്സ് വിശ്രമ മുറിയിൽ പോയി. മുറി എന്നൊന്നും പറയാൻ പറ്റില്ല ഒരു ഹാൾ. അവിടെ ഫോൺ ചാർജ് ചെയ്യാൻ ഇട്ടു. എന്നിട്ട് ഒന്ന് ഫ്രഷ് ആയി. പിന്നെ ചെറിയൊരു മയക്കവും പാസ്സാക്കി. കൃത്യസമയത് ട്രെയിൻ എത്തി. പക്ഷെ നാഗർകോവിൽ സംഭവിച്ചതുപോലെ എൻജിൻ പിറകുവശത്തേക്ക് ഘടിപ്പിച്ചു.5മണി ആയപ്പോൾ ട്രെയിൻ മണ്ഡപം സ്റ്റേഷനിൽ എത്തി.സ്റ്റേഷന്റെ ഫ്രണ്ടിൽ തന്നെ ബസ് പാർക്ക് ചെയ്തിട്ടുണ്ട്. കണ്ടക്ടർ ആണെങ്കിൽ എല്ലാവരെയും വിളിച്ചു കയറ്റുന്നുണ്ട്. അതുകൊണ്ട് തമിഴ് പയറ്റേണ്ടി വന്നില്ല. മണ്ഡപത്തുനിന്ന് 4 കിലോമീറ്ററോളം ഉണ്ട് പാമ്പൻ പാലത്തിലേക്ക്. ബസ് ANNAI -INDIRAGANDI പാലം കയറുമ്പോൾ പുലർച്ചെ ആയിരുന്നു. മൊത്തം ഇരുട്ടും. പാമ്പൻ പാലത്തിന്റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ വളരെ നിരാശ തോന്നിയ നിമിഷം. തിരിച്ചു വരുമ്പോൾ കാണാം എന്ന ശുഭാപ്തി വിശ്വാസത്തോടെ രാമേശ്വരം കോവിലിനു മുമ്പിൽ ബസ് നിർത്തി.
. റൂം ബുക്ക് ചെയ്യാത്തതുകൊണ്ടും ബഡ്ജറ്റ് ട്രിപ്പ് ആയോണ്ടും അവിടുന്നു റൂം അലയേണ്ടി വന്നില്ല . രാമേശ്വരം റെയിൽവേ സ്റ്റെഷനിൽ നിന്നും ഫ്രഷ് ആവാം എന്ന് തീരുമാനിച്ചു.
വീണ്ടും പണി കിട്ടി റെയിൽവേ സ്റ്റേഷൻ അടച്ചിട്ടു തന്നെ. പോലീസുകാരൻ അവിടെ കയറാൻ പറ്റില്ല എന്ന് പറഞ്ഞു ഒരു റസ്റ്റ് ഹാൾ ചൂണ്ടി അങ്ങോട്ട് പൊയ്ക്കോ എന്ന് പറഞ്ഞു. അവിടെ നിന്നും ഫ്രഷും ആയി എങ്ങോട്ടൊക്കെ പോണം എന്ന് പ്ലാൻ ആക്കി. ആദ്യം കലാം സാറിന്റെ വീട്. വീടിന്റെ മുന്നിൽ എത്തിയതും 7മണിക്ക് ഓപ്പൺ ആവും എന്നഅവിടെ വൃത്തിയാക്കി കൊണ്ടിരുന്ന ചേച്ചി പറഞ്ഞു. സമയം 6.30, എന്ന പിന്നെ കലാം സാറിനെ സംസ്കരിച്ച സ്ഥലം കാണാൻ പോകാം എന്ന്അവൻ പറഞ്ഞു. ബസ് ഒന്നും ഓടിത്തുടങ്ങിയിട്ടില്ല. 4കിലോമീറ്റർ ദൂരത്താണ് സ്ഥലം. ഒരു ചായകുടിച്ച് നടത്തം തുടങ്ങി. പോകുന്ന വഴിയിൽ ധാരാളം പശുക്കൾ .അതിനു തിന്നാൻ കൊടുക്കുന്ന നാട്ടുകാർ, ഒരു ഗ്രാമത്തിന്റെ എല്ലാ ഭംഗിയും രാമേശ്വരത്തിനുണ്ട്. ഇന്ത്യയുടെ "മിസൈൽ മാൻ "ന്റെ നാട്ടിൽ വികസനം വളരെ പതുക്കെ യാണെന്ന് ആ നടത്തിലൂടെ മനസ്സിലായി.നല്ലൊരു ആശുപത്രിയോ നല്ലൊരു സ്കൂളോ കാണുവാൻ സാധിച്ചില്ല. പക്ഷെ വളരെ തിരക്കേറിയ ഗ്രാമം തന്നെയാണ് രാമേശ്വരം. ഷെയർ ടാക്സികളും ഷെയർ ഓട്ടോകളും റോഡുകൾ അടക്കി വാഴുന്നത് എല്ലാ സ്ഥലങ്ങളിലും കാണാം..ഓട്ടോ റിക്ഷക്കാർ ആൾക്കാരെ വിളിച്ചുകയറ്റുന്നതിൽ വളരെ പ്രാവീണ്യം നേടിയവരാണ്. അതവരുടെ ജോലിയുടെ ആത്മാർത്ഥ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ഒരു സഞ്ചാരി എന്ന നിലയിൽ ചിലപ്പോൾ പറ്റിക്കപെടാൻ ചാൻസും ധാരാളം ആണ്. നടക്കുന്ന വഴിയിൽ തന്നെ ആണ് ലക്ഷ്മണ തീർത്ഥ കുളം. അവിടം ഒന്ന് കണ്ടു നടക്കാൻ തുടങ്ങി. കൊച്ചി -ധനുഷ്‌കോടി ഹൈ വേ വളരെ മികച്ച രീതിയിൽ ആണ് പരിപാലിക്കുന്നത്. നീണ്ടുകിടക്കുന്ന റോഡിന്റെ വശങ്ങളിൽ മരങ്ങൾ ഇല്ലാത്തതു ഞങ്ങളെ വലച്ചു . കടകളുടെ എണ്ണവും വളരെ കുറവാണ്. വേഗത ക്രമീകരിക്കാൻ അങ്ങിങ്ങായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ ഒന്നര മണിക്കൂർ കൊണ്ട് ലക്ഷ്യ സ്ഥാനത്തു എത്തി. നന്നായി പരിപാലിക്കുന്ന സ്ഥലം. കലാം സാറിനോടുള്ള എല്ലാ ബഹുമാനവും വച്ചുപുലർത്തുന്ന ഒരിടം തന്നെയാണ് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപംഅവിടെ ഉള്ള ഒരു സെക്യൂരിറ്റി ചേട്ടനെ പരിചയപെട്ടു. ആള് ഒരു ഇലെക്ട്രിക്കൽ എഞ്ചിനീയർ ആണ് . അതുകൊണ്ടെന്താ എടുക്കുന്ന ജോലി അതുമായി യാതൊരു ബന്ധവുമില്ലാത്തത് . എല്ലാ മേഖലയിലും ഒരു എഞ്ചിനീയർ ഉണ്ടാവും എന്ന് പറഞ്ഞത് എത്ര ശരിയാ.
എപിജെ അബ്ദുൽ കലാം മെമ്മോറിയൽ എന്നത് കലാം സർ ആരായിരുന്നു എന്തായിരുന്നു എന്ന് പറഞ്ഞു തരുന്ന ഒരു പുസ്തകമാണ്. എൻട്രി ഫീ ഇല്ലാതെ തന്നെയാണ് ഇവിടെ പ്രവേശനം. എന്നാൽ ക്യാമറ, ബാഗ്, പുകയില, മദ്യം എന്നിവയൊക്കെ അകത്തേക്ക് കടത്തിവിടില്ല. ബാഗ് കടത്തിവിടില്ല എന്ന് ഞങ്ങളോട് പറഞ്ഞപ്പോൾ ക്ലോക്ക് റൂം എവിടെയാണെന്ന് അന്വേഷിച്ചു. എന്നാൽ ഇത്രയും മികച്ച രീതിയിൽ പരിപാലിക്കുന്ന സ്ഥലത്തു ബാഗ് വെക്കാൻ ഒരു ക്ലോക്ക് റൂം ഇല്ലാത്തത് വളരെ വലിയ പോരായ്മ തന്നെയാണ്. ഞങ്ങളുടെ ബാഗിൽ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് സെക്യൂരിറ്റി ചേട്ടൻ CCTV ഫോക്കസ് ചെയ്യുന്ന സ്ഥലത്തേക്ക് ചൂണ്ടി അവിടെ വെച്ചൊന്ന് പറഞ്ഞു. ചെരുപ്പ് പുറത്തു അഴിച്ചുവേണം ഉള്ളിൽ കയറാൻ അവിടുന്ന് ഫോൺ സ്വിച്ച് ഓഫ് ആക്കാൻ നിർദേശം വന്നു. തുടക്കം തന്നെ അദ്ദേഹത്തിന്റെ ജീവിതം വിളിച്ചോതുന്ന പ്രതിമകളാണ്. ചിലത് വളരെ സാദൃശ്യം ഉള്ളതും. അദ്ദേഹം ഷിംലയിൽ സംസാരിക്കുമ്പോൾ നിലത്തു വീഴുന്ന നിമിഷം ഘട്ടം ഘട്ടം ആയി പ്രതിമ രൂപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അടുത്തത് അദ്ദേഹത്തിന്റെ ഖബറിടം ആണ്. ഒരു പരന്ന പ്രദേശം ഇങ്ങനെ ഉണ്ടാക്കിയെടുത്തത് വളരെ വലിയ കാര്യം തന്നെയാണ്. പരമോന്നത ബഹുമതികളായ പത്മഭൂഷണും പത്മവിഭൂഷണും ഭാരത് രത്നയും ചില്ലുകൂട്ടിൽ വച്ചിരിക്കുന്നു. അദ്ദേഹം അവസാനം ഉപയോഗിച്ച വസ്തുക്കളും നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളും എല്ലാം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കാണാൻ വേണ്ടി ധാരാളം ആൾക്കാരും വരുന്നുണ്ട്.
അവിടുന്ന് പുറത്തിറങ്ങി. ഏകദേശം 10മണിയോടടുത്തു. തിരിച്ചു നടക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട് ബസ് തിരഞ്ഞെടുത്തു. അടുത്ത ലക്ഷ്യം ധനുഷ്‌കോടി. ബസ് നേരെ ബസ്റ്റാന്റിൽ പോയി.അവിടുന്ന് കോവിലിലേക്കുള്ള ബസ് കയറി. അവിടെയുള്ള ജംഗ്ഷനിൽ നിന്നാണ് ധനുഷ്കോടിയിലേക്കുള്ള ബസ് കിട്ടുക. രണ്ടാം നമ്പർ ബസ് ആണെന്ന് നേരത്തെ ചോദിച്ചറിഞ്ഞു. അവിടുന്ന് വെള്ളവും വാങ്ങി ലഘു ഭക്ഷണവും കഴിച്ചു. ഷെയർ ടാക്സി ക്കാർ വട്ടമിട്ടു പറക്കുന്നുണ്ട്. അങ്ങനെ ഒരാൾ നമ്മളെ സമീപിച്ചു 150രൂപാ കൊടുത്താൽ മൊത്തം സ്ഥലം കാണിച്ചു തിരിച്ചു കൊണ്ടുവിടാം എന്ന് വാഗ്ദാനം ചെയ്തു. പൈസ കമ്മി ആയതു കാരണം ആ ഓഫർ ഞങ്ങൾ നിരാകരിച്ചു . 15 മിനിറ്റ് ഇടവേള യിൽ ബസ് വരും എന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറോളം കാത്തു , ബസ് വന്നതും വിന്ഡോ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു. ധനുഷ്‌കോടി ക്ക് 30 രൂപയാണ് ടിക്കറ്റ്. സൈഡ് സീറ്റ് തന്നെ ഉറപ്പിച്ചു. അത്ര തിരക്ക് ഉണ്ടായിരുന്നില്ല. ഗ്രാമങ്ങളുടെ ദയനീയ അവസ്ഥ തിരിച്ചറിയാൻ ആ ബസ് യാത്ര തന്നെ ധാരാളം. ഓല മേഞ്ഞ വീടുകൾ ഇരു വശത്തും കാണാം. മത്സ്യ ബന്ധനം ആണ് ഇവിടുത്തെ പ്രധാന തൊഴിൽ. നല്ല നീണ്ടുകിടക്കുന്ന റോഡിൽ നല്ല സ്പീഡിലാണ് ബസ് പൊയ്ക്കൊണ്ടിരുന്നത് . കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഇരുവശത്തും കടൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വലത് ഇന്ത്യൻ മഹാസമുദ്രം ഇടത് ബംഗാൾ ഉൾക്കടൽ രണ്ടും പച്ചയും നീലയും നിറത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ധനുഷ്‌കോടി മുനമ്പിനു 5കിലോമീറ്റർ മുമ്പ് ബസ് സ്റ്റോപ്പ് ചെയ്തു. "ഇനി മുന്നോട്ട് പോയാൽതിന്നാനും കുടിക്കാനും ഒരു ഒന്നും കിട്ടില്ല, വേണ്ടവർ ഇവിടുന്നു വാങ്ങിക്കോ "കണ്ടക്ടറുടെ വക ഉപദേശം. അതുകൊണ്ട് ഒരു മിരിണ്ട വാങ്ങി 35രൂപയുടെ സാധനം 45രൂപാ വാങ്ങി.. ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെ ആണെന്ന് ഉത്തരവും. അറിയാത്ത സ്ഥലം അറിയാത്ത ആൾക്കാർ കച്ചറക്കു പോയാൽ പണികിട്ടും എന്ന് തോന്നിയതുകൊണ്ട് അതും വാങ്ങി ബസിൽ തിരിച്ചു കയറി. പ്രേതനഗരം എന്ന വിശേഷണം എന്തുകൊണ്ട് വന്നു എന്ന് അടുത്ത 5കിലോമീറ്റർ യാത്രയിൽ മനസിലാകും. പള്ളിയും പോസ്റ്റോഫീസും വീടും ഒക്കെ കാണാം പക്ഷെ എല്ലാം പൊട്ടിപ്പൊളിഞ്ഞതാണെന്ന് മാത്രം. തിരിച്ചു വരുമ്പോൾ മൊത്തം കാണണം എന്ന് തീരുമാനിച്ചു. ഓലമേഞ്ഞ വീടുകളിലേക്ക് വൈദ്യുതിക്കായി സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുണ്ട് ബസിൽ നിന്നും ഇറങ്ങിയപ്പോഴാണ് അവ എത്രമാത്രം വർക്ക് ചെയ്യും എന്ന് മനസിലാക്കിയത്. കടലുകൾ അടുക്കാൻ തുടങ്ങി റോഡിനിരുവശത്തും തിരകൾ. അങ്ങനെ സ്വപ്നഭൂമിയിൽ കാലുകുത്തി. "ധനുഷ്‌കോടി മുനമ്പ്". കടലുകൾ കൂടിച്ചേരുന്ന ഭാഗം നോക്കിയാൽ കാണാം. നട്ടുച്ച സമയം ആയതുകൊണ്ട് നല്ല ചൂട് വെള്ളം കുടിച്ചുകൊണ്ടേയിരിക്കാൻ തോന്നും, അമ്മാതിരി ചൂടും വെയിലും.അങ്ങനെ നമ്മൾ നടന്നു നീങ്ങി. കടലുകൾ കൂടിച്ചേരുന്ന സ്ഥലം കയറുകെട്ടി വച്ചിരിക്കുകയാണ്. അങ്ങോട്ട് കടത്തിവിടുന്നില്ല. വേലിയേറ്റ സമയം ആണെന്ന് തോന്നുന്നു. കുറെ ആൾക്കാർ ഉണ്ട്. ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുത്തു കൊടുക്കുന്നു പ്രിന്ററും അവരുടെ കൈവശം ഉണ്ട്. ഞങ്ങൾ അങ്ങനെ ഓളപ്പരപ്പുകളിലൂടെ നടന്നു നീങ്ങി. എന്തോ നല്ല സന്തോഷവും അഭിമാനവും തോന്നി. തികച്ചും വ്യത്യസ്തമായ അനുഭവം. കന്യാകുമാരിയിൽ കടലുകൾ കൂട്ടി മുട്ടുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ കിലോമീറ്ററുകളോളം കടലുകളെ വേർതിരിച്ചു കണ്ടിട്ടില്ല കുറേ സമയം ഇരുവശത്തുമായി നടന്നു. കാലുകൾ പൂഴിയിൽ പൂണ്ടുപോയി.നല്ലചൂടുണ്ട് പൂഴിക്ക്. അവിടെ നിന്നും നേരെ പൊട്ടിപ്പൊളിഞ്ഞ ഓർമ്മകൾ ക്കു മുന്നിലേക്ക് നടന്നു. ഈ വെയിലത്തു നടക്കാനും ഒരു സുഖം തന്നെയാ. കുറച്ച് ആൾക്കാർ മീൻ പിടിക്കുന്നുണ്ട്. വലിച്ചു കെട്ടി നിർത്തിയ ഒരു ടവർ. റോഡങ്ങനെ നീണ്ടുകിടക്കുകയാണ് കണ്ണെത്താ ദൂരത്തേക്ക്. അങ്ങനെ നടന്നുനീങ്ങി 1964 ൽ തകർത്ത സ്വപ്‌നങ്ങൾ പേറി നടക്കുന്ന പ്രേതനഗരം മുന്നിലെത്തിയിരിക്കുന്നു. പൊട്ടിപൊളിഞ്ഞ ഒരുപാട് കെട്ടിടങ്ങൾ. അതിൽ പള്ളി, റെയിൽവേ സ്റ്റേഷൻ, എല്ലാം ഒരു ഓർമയായി ബാക്കി. കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളും ശംഖ്, ചിപ്പി മുതലായവ വിൽക്കുന്ന കടകളും വിനോദസഞ്ചാരികൾക്ക് വേണ്ടി ധനുഷ്കോടിയിൽ പ്രവർത്തിക്കുന്നുണ്ട്.ഇതൊക്കെ കൊണ്ടിരുന്നപ്പോൾ ബസ് വന്നു. നേരെ തിരിച്ചു രാമേശ്വരത്തേക്ക്.
അടുത്ത ലക്ഷ്യം കലാം സാറിന്റെ വീടായിരുന്നു. "HOUSE OF KALAM"എന്ന് പേരിട്ടിരിക്കുന്ന വീട് 3 നിലയിലായിട്ടാണ്. 2ആം നിലയിലാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സൂക്ഷിച്ചിരിക്കുന്നത്. രാവിലെ കണ്ടപോലെ അദ്ദേഹം ഉപയോഗിച്ച വസ്ത്രങ്ങൾ, അദ്ദേഹം വായിച്ച പുസ്തകങ്ങൾ, അദ്ദേഹത്തിന് കിട്ടിയ ഡോക്ടറേറ്റുകൾ എല്ലാം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടെയും പ്രവേശന ഫീ ഇല്ല. താഴത്തെ നിലയിൽ അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും താമസിക്കുന്നത്. മുകളിലത്തെ നിലയിൽ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച് വ്യാപാര സ്ഥാപനം ആണ് പ്രവർത്തിക്കുന്നത്.
സമയം 3മണി ആയി ഇനി പാമ്പൻ പാലം കാണാൻ മൈൻഡ് സെറ്റ് ആക്കി.
രാമേശ്വരം ബസ്സ്റ്റാൻഡിൽ നിന്നും മണ്ഡപത്തിലേക്കുള്ള ബസ് കയറി. പാമ്പൻ സ്റ്റോപ്പിൽ ഇറങ്ങി. ഇതാണ് ഇതാണ് പാമ്പൻ പാലത്തിന്റെ അടുത്തുള്ള സ്റ്റോപ്പ്. 2300മീറ്റർ നീളമുള്ള ANNAI-INDHIRAGANDHI പാലം നടന്നു കടക്കാം എന്ന ടാസ്ക് ഏറ്റെടുത്തു
. പാലം വളരെ ഹൈറ്റിലാണ് പണിതിരിക്കുന്നത് കപ്പലിന് പോകേണ്ട ഹൈറ്റിൽ പണിയേണ്ടേ അതുകൊണ്ടായിരിക്കും.ഇതിനോടടുത്താണ് പാമ്പൻ പാലവും DOUBLE LEAF BASCULE SECTION ഉള്ള പാലം ആണ് പാമ്പൻ പാലം.
അതുകാണാൻ പ്രത്യേക രസം ആണ് വണ്ടികൾ പാലത്തിൽ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണെങ്കിലും വണ്ടി നിർത്തി ഫോട്ടോ ഒക്കെ എടുത്തിട്ടാണ് ആൾക്കാർ പോകുന്നത് അതിനിടയിൽ ഞങ്ങൾക്കും കിട്ടി ഫോട്ടോഗ്രാഫർ ന്റെ ജോലി. കൊച്ചിയിൽ നിന്നും ബൈക്കിൽ വന്ന ചേട്ടനൊരു ഫോട്ടോ എടുത്തു കൊടുത്തു. പാലത്തിന്റെ മുകളിൽ നിന്നും കുറേ ചേട്ടന്മാർ ചൂണ്ട ഇടുന്നുണ്ട്.പാലത്തിൽ എന്തോ പണി നടക്കുകയാണ്. പാമ്പൻ പാലത്തിന്റെ തൊട്ടടുത്തായി എന്തോ പണി നടക്കുന്നുണ്ട്. മീൻ പിടിക്കുന്ന ചേട്ടനോട് ചോദിച്ചപ്പോഴാണ് മനസിലായത് പുതിയ പാലം വരുവാണെന്ന്. അതും ഓട്ടോമാറ്റിക് ആയിട്ടു പൊങ്ങാൻ പറ്റുന്ന ഭാഗവുമായിട്ട്. ഇപ്പൊ മാന്വൽ ആയിട്ടാണ് കപ്പൽ പോകുന്ന ഭാഗം പോകുന്നത്. ഇത് നമ്മുടെ മെട്രോമാൻ 1964ലെ വലിയ വിപത്തിനു ശേഷം ചുരുങ്ങിയ ദിവസം കൊണ്ട് പണിതതാണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. ഇനി പുതിയ പാലം എപ്പോ വരാനാ..... അങ്ങനെ നടന്നു നടന്നു മണ്ഡപം സ്റ്റേഷൻ വരെ പോയി. ഏകദേശം 5കിലോമീറ്റർ ദൂരം... എന്റമ്മോ..... നടന്നിട്ടു തന്നെ കൊറേ പൈസ ലഭിച്ചു. ഓട്ടോക്കാരുടെ കത്തിയിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ നടക്കാനുള്ള മൈൻഡ് ആയിരുന്നു. റോഡിന്റെ ഇരുവശത്തും ധാരാളം മയിലുകളെ കാണാൻ പറ്റി. മണ്ഡപം സ്റ്റേഷൻ എത്തിയപ്പോൾ നമ്മടെ ട്രെയിൻ അവിടെ നിർത്തിയിട്ടിരിക്കുന്നു. രാമേശ്വരം -മധുര പാസ്സന്ജർ.. മണ്ഡപത്തുനിന്ന് ചായയും കുടിച്ച് നല്ലൊരു ദിനം സമ്മാനിച്ച രാമേശ്വരത്തിനു വിടപറഞ്ഞു മധുരക്ക് യാത്രയായി. അവ്ട്ന്ന് മധുര പുനലൂർ പാസ്സന്ജരിൽ തിരുവനന്തപുരത്തേക്ക് അതോടെ ഒരു ദിവസം നീണ്ട യാത്രക്ക് വിരാമം. ഒരുപാട് ഓർമകുളുമായി അടുത്ത യാത്രക്ക് കാത്തിരിക്കുന്നു.
ആകെ ചിലവ്
ട്രെയിൻ
തിരുവനന്തപുരം- മധുര:അനന്തപുരി എക്സ്പ്രസ്സ് 105
മധുര- മണ്ഡപം :കേപ്പ് രാമേശ്വരം എക്സ്പ്രസ്സ് :75
രാമേശ്വരം മധുര പാസ്സന്ജർ :35
മധുര തിരുവനന്തപുരം പുനലൂർ പാസ്സന്ജർ :60
ബസ്
മണ്ഡപം രാമേശ്വരം :30
എപിജെ മെമ്മോറിയൽ -രാമേശ്വരം ബസ്റ്റാന്റ് :10
ബസ്സ്റ്റാൻഡ് -കോവിൽ :7
കോവിൽ -ധനുഷ്‌കോടി :30
ധനുഷ്‌കോടി- കോവിൽ:30
കോവിൽ -ബസ്റ്റാന്റ് :7
ബസ്റ്റാന്റ് -പാമ്പൻ :10
https://www.youtube.com/channel/UCYgJa8AxIxr3E8IB_CKUx7A

No comments:
Post a Comment