#മടവൂർപാറ.........
ശ്രീകാര്യത്തുനിന്ന് 7കിലോമീറ്റർ ദൂരെ.... പഠനാവശ്യത്തിനു തിരുവനന്തപുരം വന്നിട്ട് 6 മാസം കഴിഞ്ഞിട്ടും നല്ലൊരു യാത്ര പോകാൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ചോറുകഴിക്കാൻ നേരമാണ് യാത്രയുടെ ആശയം ഉടലെടുത്തത്. സ്ഥലം ഫിക്സ് ചെയ്യാൻ നേരം പതിവുപോലെ അഭിപ്രായവ്യത്യാസം.. അവസാനം യാത്ര വേണ്ട വെക്കുന്ന രീതിയാണുണ്ടാവാറ്. എന്നാൽ ഇന്ന് പതിവിൽ വിപരീതമായി യാത്ര പോകാൻ മടവൂർ പാറ ഫിക്സ് ആക്കി. നട്ടുച്ചക്ക് അവിടെ പോകുന്നത് മണ്ടത്തരമല്ലേ എന്ന ചോദ്യം എല്ലാരുടെയും മനസ്സിൽ ഉയർന്നു. എന്നാൽ ഇത്തരം പിന്തിരിപ്പൻ ചിന്താഗതികൾ മാറ്റിവെച്ചു യാത്ര തുടർന്നു. ശ്രീകാര്യത്തുനിന്ന് ആനവണ്ടിയിൽ തന്നെ യാത്ര. 10 രൂപാ ടിക്കറ്റ്. മടവൂർ പാറയുടെ അടുത്ത് തന്നെ ആണ് ബസ് സ്റ്റോപ്പ്. കൃത്യം 1 മണിക്ക് അവിടെ എത്തി. എന്നാൽ 2.30നെ അകത്തു പ്രവേശിക്കാൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ വന്ന10 പേരുടെയും മുഖം വാടി. സെക്യൂരിറ്റി യോട് ഒന്ന്കൂടെ സംസാരിച്ചപ്പോൾ 1.30നു ശേഷം കയറ്റാമെന്നു സമ്മതിച്ചു. വേഗം വരണമെന്ന നിബന്ധനയോടെ. ദൂരെ നിന്നും കണ്ടതിന്റെ അതെ ആകാംക്ഷയോടെ മലകയറി.
ഉച്ചവെയിലിനെ ശമിപ്പിക്കാൻ നല്ല കാറ്റും ഉള്ളതുകൊണ്ട് ആർക്കും മടുപ്പുതോന്നിയില്ല. ഒരാൾക്ക് യാത്ര മോശമായാൽ അത് മറ്റുള്ളവരെയും ബാധിക്കുമല്ലോ .....
എന്നാൽ ചിരിച്ചും കളിച്ചും ഫോട്ടോയെടുത്തും നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല.. മുളകൊണ്ടുള്ള പാലവും
ഗംഗാ തീർത്ഥവും ചിൽഡ്രൻസ് പാർക്കും മടവൂർ പാറയിലെ മറ്റു സവിശേഷതകളാണ്. മൂന്ന് മണിക്കൂർ അവിടെ ചിലവഴിച്ചതിനു ശേഷം നമ്മൾ മലയിറങ്ങി. CCTV ക്യാമറകൾ സുരക്ഷയ്ക്കായുണ്ട്. നല്ലൊരു അനുഭവം സമ്മാനിച്ച മടവൂർ പാറയോട് വിടപറഞ്ഞു പിരിയുമ്പോൾ ഇനി എന്നെങ്കിലും തിരിച്ചുവരാം എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നു............

No comments:
Post a Comment